Posted On
date_range Updated On
date_range വെള്ളിയാഴ്ച മുതൽ 'ആനന്ദം'
വിനീത് ശ്രീനിവാസന്‍ ആദ്യമായി നിർമിക്കുന്ന ചിത്രമായ 'ആനന്ദം' വെള്ളിയാഴ്ച റിലീസ് ചെയ്യും. വിനീതിന്റെ അസോഷ്യേറ്റായിരുന്ന ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏഴ് പുതുമുഖങ്ങൾ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്‍റെ കൗണ്ട്്ഡൗൺ വിഡിയോ പുറത്തിറങ്ങി. സച്ചിൻ വാര്യർ ആദ്യമായി ഒരു മുഴുനീള സിനിമക്ക് സംഗീതം നിർവഹിക്കുന്നതും ആനന്ദത്തിലൂടെയാണ്.
'ഹാബിറ്റ് ഓഫ് ലൈഫ്' എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. അഭിനവ് സുന്ദര്‍ നായക് എഡിറ്റിങ്ങും ഡിനൊ ശങ്കര്‍ കലാ സംവിധാനവും നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.