ബിജു മോനോൻ ചിത്രം 'ആനക്കള്ളൻ' റിലീസിനൊരുങ്ങുന്നു. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുരേഷ് ദിവാകറാണ് സംവിധാനം. അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്.
കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കർ, സിദ്ധിഖ്, ഹരീഷ് കണാരൻ, ധർമജൻ, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, കൈലാഷ്, ബാല, സായികുമാർ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. പൂജ റിലീസായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഡബ്ബിങ് പുരോഗമിക്കുകയാണ്.
പഞ്ചവർണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആൽബിയാണ്. നാദിർഷയാണ് ഗാനങ്ങൾ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.