ഇംറാൻ ഖാ​െൻറ സത്യപ്രതിജ്ഞ ചടങ്ങിൽ പ​െങ്കടുക്കില്ലെന്ന്​ ആമീർ ഖാൻ

ന്യൂഡൽഹി: പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാ​ൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ​െങ്കടുക്കില്ലെന്ന്​ ബോളിവുഡ്​ താരം ആമീർ ഖാൻ. ന്യൂസ്​ 18 ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ സത്യപ്രതിജ്ഞ ചടങ്ങിൽ പ​െങ്കടുക്കില്ലെന്ന്​ ആമീർ വ്യക്​തമാക്കിയത്​. ​ആമീർ ഖാൻ ഇംറാ​​െൻറ സത്യപ്രതിജ്ഞ ചടങ്ങിൽ പ​െങ്കടുക്കുമെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഞാൻ പാകിസ്​താനിലേക്ക്​ പോകില്ല. ഇതുവരെ എനിക്ക്​ ക്ഷണം ലഭിച്ചിട്ടില്ലെന്നും​ ആമീർ ഖാൻ പ്രതികരിച്ചു. ത​​െൻറ ചാരിറ്റി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയുടെ തിരക്കാലാണെന്നും ഇപ്പോഴുള്ളതെന്നും താരം അറിയിച്ചു. പാനി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയുടെ തിരക്കിലാണ്​ ഞാനിപ്പോൾ. ഏകദേശം 10,000 ഗ്രാമീണരാണ്​ പരിപാടിയിൽ പ​െങ്കടുക്കുക. ആഗസ്​റ്റ്​ 12നാണ്​ പരിപാടി നടത്താൻ നിശ്​ചയിച്ചിരിക്കുന്നതെന്നും ആമീർ വ്യക്​തമാക്കി.

ബോളിവുഡ്​ താരം ആമീർ ഖാൻ, ക്രിക്കറ്റ്​ താരങ്ങളായ സുനിൽ ഗവാസ്​കർ, കപിൽദേവ്​ തുടങ്ങിയവരെ ഇംറാൻ ഖാൻ സത്യപ്രതിജ്ഞ ചടങ്ങിന്​ ക്ഷണിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു.

Tags:    
News Summary - Aamir Khan Rubbishes Reports of Invitation to Imran Khan's Swearing-in Ceremony-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.