Posted On
date_range Updated On
date_range ആമിയായി മഞ്ജു; ട്രെയിലർ പുറത്തിറങ്ങി
മഞ്ജു വാര്യർ കമലാസുരയ്യയാകുന്ന ചിത്രം ആമിയുടെ ട്രെയിലർ പുറത്തിറങ്ങി. കമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപി ദാസിന്‍റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ടൊവിനോ തോമസും അനുപ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. എം ജയചന്ദ്രനും തൗഫീഖ് ഖുറേഷിയുമാണ് സംഗീത സംവിധാനം.
റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസ് പൊഴോലിപറമ്പിലും റോബൻ റോച്ചയുമാണ് ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.