???????? ????????????? ????????????

നീ​ർ​മാ​ത​ള​ച്ചു​വ​ട്ടി​ൽ ‘ആ​മി’​ക്ക്​ തു​ട​ക്കം

തൃശൂർ:  നാലപ്പാട്ട് തറവാടിലെ സർപ്പക്കാവിന് സമീപത്തെ നീർമാതളത്തിന് മുന്നിൽ ആഞ്ചലീനയും നീലാഞ്ജനയും മഞ്ജുവാര്യരും നിന്നു^ മലയാളത്തിെൻറ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ബാല്യ, കൗമാര, യൗവനങ്ങളുടെ പ്രതീകങ്ങളായി. സംവിധായകൻ കമലിെൻറ നിർേദശത്തിനൊത്ത് മൂവരും ചേർന്ന് ക്ലാപ് അടിച്ചു. കമൽ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചലച്ചിത്രത്തിെൻറ ചിത്രീകരണം തുടങ്ങി.

പുന്നയൂർക്കുളത്തെ കമല സുരയ്യയുടെ തറവാട്ടുവീട്ടിലെ നീർമാതളത്തിെൻറ ചുവട്ടിൽ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ചിത്രീകരണ തുടക്കം. പട്ടണം റഷീദിെൻറ കരവിരുതിൽ മാധവിക്കുട്ടിയായി രൂപാന്തരപ്പെട്ട് കണ്ണടയും മൂക്കുത്തിയും ധരിച്ച് ചുവന്ന സാരിയുടുത്ത് മഞ്ജുവാര്യർ എത്തി. മഞ്ജുവിെൻറ വേഷപ്പകർച്ച കണ്ട എല്ലാവരും അത് മാധവിക്കുട്ടി തെന്നയെന്ന് സാക്ഷ്യപ്പെടുത്തു. തുടർന്ന് ഷൂട്ടിങ് ആരംഭിച്ചു. തെൻറ എഴുത്തുമുറിയിൽ രചനയിലേർപ്പെട്ട  മാധവിക്കുട്ടിയുടെ ദൃശ്യങ്ങളാണ് ആദ്യം ചിത്രീകരിച്ചത്.

മാധവിക്കുട്ടിയുടെ കുട്ടിക്കാലത്തിലും കൗമാരത്തിലൂടെയുമുള്ള സഞ്ചാരത്തോടെയാണ് ചിത്രത്തിന് തുടക്കം. പ്രമുഖ കവി ഗുൽസാർ ഗാനരചനയുമായി എത്തുന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഗുൽസാർ രചിച്ച രണ്ട് ഉറുദു ഗാനങ്ങളും റഫീഖ് അഹമ്മദ് എഴുതിയ രണ്ട് ഗാനങ്ങളുമുൾപ്പെടെ നാല് ഗാനങ്ങളാണ് ഇൗ ചിത്രത്തിലുള്ളത്. എം. ജയചന്ദ്രനും തൗഫീഖ് ഖുറേഷിയുമാണ് സംഗീതസംവിധാനം. മധു നീലകണ്ഠനാണ് കാമറ. പുന്നയൂർക്കുളത്തെ ഷൂട്ടിങ്ങിനുശേഷം ഇന്ന് മുതൽ ഒറ്റപ്പാലത്താണ് ചിത്രീകരണം. കൊൽക്കത്ത ഉൾപ്പെടെയുള്ള ഇടങ്ങളിലാകും ബാക്കി ചിത്രീകരണം.

കെ.വി. അബ്ദുൽഖാദർ എം.എൽ.എ, സാറാ ജോസഫ്, റൂറൽ എസ്.പി എൻ. വിജയകുമാർ, ദീപ നിശാന്ത്, എം. ജയചന്ദ്രൻ, റഫീഖ് അഹമ്മദ്, കെ.പി.എ.സി ലളിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മാധവിക്കുട്ടിയായി ബോളിവുഡ് താരം വിദ്യാബാലനെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവർ പിന്മാറിയത് വിവാദമായിരുന്നു. കമലയുടെ വേഷം ചെയ്യാൻ മഞ്ജുവാര്യവും അവെര നായികയാക്കാൻ സംവിധായകനും തീരുമാനിച്ചതോടെ മാധവിക്കുട്ടിയുടെ ജീവിതകഥ അഭിപ്രാളിയിലേക്ക് തയാറായി. തിരക്കഥയുൾപ്പെടെ കാര്യങ്ങൾ കമലയുടെ മകൻ ജയസൂര്യ, സഹോദരി സുലോചന നാലപ്പാട് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി.

അമ്മയുടെ ജീവിതം പൂർണമായും സിനിമയിൽ പകർത്താനാകില്ലെന്ന് തിരിച്ചറിഞ്ഞ മകൻ ബാക്കി സംവിധായകെൻറ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിട്ട് പച്ചക്കൊടി കാട്ടി. സിനിമയുടെ ചിത്രീകരണ തുടക്കത്തിനും ജയസൂര്യയും സുലോചനയും എത്തിയിരുന്നു.

വിവാദമുണ്ടാകെട്ട –കമൽ
തൃശൂർ: ജീവിതത്തിൽ വിവാദങ്ങൾ ഒപ്പമുണ്ടായിരുന്ന മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുേമ്പാൾ അതിനെ ചൊല്ലിയും വിവാദമുണ്ടാകെട്ടയെന്ന് സംവിധായകൻ കമൽ.

മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് തുടക്കം കുറിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചിത്രത്തിെൻറ സംവിധായകനായ അദ്ദേഹം. മഞ്ജുവാര്യരെ കമലസുരയ്യയായി എല്ലാവരും അംഗീകരിക്കുമെന്നതിന് തെളിവാണ് അവരുടെ മകനും സഹോദരിയുമെല്ലാം മഞ്ജുവിനെ കണ്ടപ്പോൾ കമലയാണ് മുന്നിൽ എന്ന് അഭിപ്രായപ്പെട്ടത്.

മാധവിക്കുട്ടിയുടെ വേഷം ചെയ്യാൻ കഴിയുന്നത് മുൻജന്മ പുണ്യമായി കാണുന്നുവെന്ന് മഞ്ജുവാര്യർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - aami starts infront of neermathalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.