ആമി നിരോധിക്കണമെന്ന ഹരജി: കേന്ദ്രത്തിന് നോട്ടീസ്

കൊച്ചി: കമൽ ചിത്രം 'ആമി' നിരോധിക്കണമെന്ന് ഹരജിയിൽ കോടതി കേന്ദ്ര സർക്കാർ, വാർത്താവിതരണ മന്ത്രാലയം, കേന്ദ്ര സെൻസർ ബോർഡ് എന്നിവർക്ക് നോട്ടീസ് അയക്കാൻ നിർദേശം നൽകി.  

കേസിൽ എതിർ കക്ഷികളായ സംവിധയകൻ കമൽ, നിർമാതാക്കൾ എന്നിവർക്കും നോട്ടീസ് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.  സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ.പി രാമചന്ദ്രനാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. 

മാധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ലെ പ​ല യ​ഥാ​ർ​ഥ​സം​ഭ​വ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യാ​ണ് സി​നി​മ എ​ടു​ത്തി​ട്ടു​ള്ള​െ​ത​ന്ന്​ ഹ​ര​ജി​യി​ൽ വാ​ദി​ക്കു​ന്നു.

യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ക്കാ​നോ മ​റ​ച്ചു​വെ​ക്കാ​നോ സം​വി​ധാ​യ​ക​ന് അ​വ​കാ​ശ​മി​ല്ല. ചി​ത്ര​ത്തി​നെ​തി​രെ സെ​ൻ​സ​ർ ബോ​ർ​ഡി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. മാ​ധ​വി​ക്കു​ട്ടി​യു​ടെ മ​തം​മാ​റ്റം കേ​ര​ള​ത്തി​ൽ വേ​രു​പി​ടി​ച്ച ല​വ്​ ജി​ഹാ​ദി​​​​​​െൻറ തു​ട​ക്ക​ക്കാ​ല​മാ​ണെ​ന്നും ഇ​തി​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഗു​രു​ത​ര​പ്ര​ശ്ന​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. ല​വ്​ ജി​ഹാ​ദി​ന് വീ​ര്യം പ​ക​രാ​നാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. തി​ര​ക്ക​ഥ​യും ബ്ലൂ ​പ്രി​ൻ​റും വി​ളി​ച്ചു​വ​രു​ത്തി ഹൈ​കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ൾ നീ​ക്കു​ന്ന​തു​വ​രെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags:    
News Summary - Aami Banned Plea in Highcourt-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.