ആടുജീവിതം ചിത്രീകരണം പുനരാരംഭിച്ചു

അമ്മാൻ: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജോർഡൻ സർക്കാർ ഏർപെടുത്തിയ കർഫ്യൂവിനെത്തുടർന്ന്​ മുടങ ്ങിയ ബ്ലെസിയുടെ ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. വാദി റമ്മിലാണ്​ പൃഥ്വിരാജ്​ സുകുമാരൻ നായകനാ യെത്തുന്ന സിനിമയുടെ ഷൂട്ടിങ്​ പുരോഗമിക്കുന്നത്​.
രാജ്യത്തെ കോവിഡ്​ വ്യാപനത്തിൽ കുറവ്​ രേഖപ്പെടുത്തിയതിനാൽ സംഘത്തിന്​ അതേ ലൊക്കേഷനിൽ തന്നെ ഷൂട്ടിങ്​ തുടരാൻ സർക്കാർ അനുമതി നൽകിയതായാണ്​ റിപ്പോർട്ട്​. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജോർഡൻ ഷെഡ്യൂൾ പൂർത്തിയായ ശേഷം മാത്രമാകും സംഘം ഇന്ത്യയിലേക്ക്​ മടങ്ങുന്നത്​. ഇക്കാര്യത്തിൽ ഔദ്യോഗിക സ്​ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ.

ബെന്യാമിൻെറ ഇതേ പേരിലുള്ള നോവലാണ്​ സിനിമയാക്കുന്നത്​. ചിത്രത്തിൻെറ ആദ്യ രണ്ട്​ ഷെഡ്യൂളുകൾ കേരളത്തിലും ജോർഡനിലുമായി പൂർത്തിയായി. കേന്ദ്രകഥാപാത്രമായ നജീബായി മാറാൻ ​30 കിലോ ഭാരം കുറച്ച്​ മികച്ച മുന്നൊരുക്കമാണ്​​ പൃഥ്വിരാജ് നടത്തിയത്​​. രണ്ട്​ ദശാബ്​ദങ്ങൾക്ക്​ ശേഷം എ.ആർ. റഹ്​മാൻ മലയാളത്തിൽ സംഗീത സംവിധായകനായെത്തുന്നു​െവന്ന പ്ര​േത്യകതയും ചിത്രത്തിനുണ്ട്​. അമല പോൾ ആദ്യമായി പൃഥ്വിരാജിൻെറ നായികയാകുന്ന ചിത്രം കൂടിയാണിത്​.

Tags:    
News Summary - Aadujeevitham Shoot resumes In Jordan- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.