‘ആട്​ ജീവിത’ത്തിന് ജോർദാനിൽ​ പാക്ക്​അപ്പ്​

അമ്മാൻ: പൃ​ഥ്വിരാജിനെ നായകനാക്കി ​​െബ്ലസി സംവിധാനം ചെയ്യുന്ന ‘ആട്​ ജീവിത’ത്തി​​​െൻറ ജോർദാനിലെ ചിത്രീകരണം അവസാനിച്ചു. പൃഥ്വിരാജ്​ തന്നൊയണ്​ ഷെഡ്യൂൾ പാക്ക്​അപ്പായ വിവരം അറിയിച്ചത്​. കോവിഡ്​ കാരണം ഏറെ ബുദ്ധിമുട്ടിയാണ്​ ജോർദാനിൽ ഷൂട്ടിങ്​ നടന്നിരുന്നത്​. ഇവിടെ കർഫ്യു പ്രഖ്യാപിച്ചതിനെത്തുടർന്ന്​ സിനിമയുടെ ചിത്രീകരണം നിലച്ചിരുന്നു. ഇവിടെ കുടുങ്ങിയ നടൻമാരും അണിയറപ്രവർത്തകരും നാട്ടിലേക്ക്​ തിരിച്ചെത്തിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സഹായം അഭ്യർഥി​ച്ചിരു​ന്നുവെങ്കിലും അതിന്​ സാധ്യമായിരുന്നില്ല. 

എന്നാൽ, രാജ്യത്തെ കോവിഡ്​ വ്യാപനത്തിൽ കുറവ്​ രേഖപ്പെടുത്തിയതോടെ സംഘത്തിന്​ വാദി റമ്മിൽ തന്നെ ഷൂട്ടിങ്​ തുടരാൻ സർക്കാർ അനുമതി നൽകുകയായിരുന്നു​. തലസ്​ഥാനമായ അമ്മാനിൽ നിന്നും ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ടൂറിസ്​റ്റ്​ കേന്ദ്രമാണ്​ വാദി റം. ഇവിടെനിന്ന്​ അൽപം അകലെയുള്ള മരുഭൂമിയിലായിരുന്നു ചിത്രീകരണം.

ആട്​ ജീവിതത്തി​​െൻറ ജോർദാനിലെ ഷൂട്ടിങ്​ പാക്ക്​അപ്പായ വിവരം അറിയിച്ച്​ പൃഥ്വിരാജ്​​ പങ്കുവെച്ച ചി​ത്രം
 

നടൻ പൃഥിരാജ് ഉൾപ്പെടെ 58 പേരാണ് ടീമിലുള്ളത്. ഇതിൽ ഒമാനി നടനായ ഡോ. താലിബ് അൽ ബലൂഷിയും യു.എ.ഇ യിൽ താമസിക്കുന്ന അറബ് നടൻ റികാബിയും ഉൾപ്പെടും.  

ബെന്യാമിൻെറ ഇതേ പേരിലുള്ള നോവലാണ്​ സിനിമയാക്കുന്നത്​. ചിത്രത്തി​​​െൻറ ആദ്യ രണ്ട്​ ഷെഡ്യൂളുകൾ കേരളത്തിലും ജോർദനിലുമായി പൂർത്തിയായതാണ്​. കേന്ദ്രകഥാപാത്രമായ നജീബായി മാറാൻ ​30 കിലോ ഭാരം കുറച്ച്​ മികച്ച മുന്നൊരുക്കമാണ്​​ പൃഥ്വിരാജ് നടത്തിയത്​​. രണ്ട്​ ദശാബ്​ദങ്ങൾക്ക്​ ശേഷം എ.ആർ. റഹ്​മാൻ മലയാളത്തിൽ സംഗീത സംവിധായകനായെത്തുന്നു​െവന്ന പ്ര​േത്യകതയും ചിത്രത്തിനുണ്ട്​. അമല പോൾ ആദ്യമായി പൃഥ്വിരാജിൻെറ നായികയാകുന്ന ചിത്രം കൂടിയാണിത്​. 
 

Tags:    
News Summary - aadu jeevitham movie pack up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.