ഷാജിപാപ്പാനും പിേള്ളരും വീണ്ടുമെത്തുന്നു -ആട് മൂന്നാം ഭാഗത്തിൻെറ ഒൗദ്യോഗിക പ്രഖ്യാപനം
ജയസൂര്യ -വിജയ് ബാബു കൂട്ടുകെട്ടിൻെറ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ആട്. 2015ൽ ആടിൻെറ ഒന്നാം ഭാഗം- ആട് ഒരു ഭീകര ജീവിയാണ് തിയറ്ററുകളിൽ പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലെങ്കിലും പിന്നീട് മലയാളികൾക്കിടയിൽ തരംഗമായി മാറുകയായിരുന്നു.
ശേഷം 2017 ൽ അതേ കൂട്ടുകെട്ടുതന്നെ ആടിന് രണ്ടാം ഭാഗവും ഒരുക്കി. അതിൻെറ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗം അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആട് സിനിമ ടീം. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നിർമാതാവ് വിജയ് ബാബു തുടങ്ങിയവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചു.
ഷാൻ റഹ്മാനായിരിക്കും സംഗീതം. ആടിന് മൂന്നാംഭാഗം ഒരുങ്ങുന്നതായി മിഥുൻ മാനുവൽ തോമസ് നേരത്തേ അറിയിച്ചിരുന്നു. ഇത് ത്രീഡിയിൽ ആകും ഒരുക്കുക എന്നാണ് വിവരം.
ജയസൂര്യയുടെ ഷാജിപാപ്പാൻ, വിനായകൻെറ ഡ്യൂഡ്, സൈജു കുറുപ്പിൻെറ അറക്കൽ അബു, ധർമജൻ ബോൾഗാട്ടിയുടെ ക്യാപ്റ്റൻ ക്ലീറ്റസ്, വിജയ് ബാബുവിൻെറ സർബത്ത് ഷമീർ തുടങ്ങിയ കഥാപാത്രങ്ങൾക്കൊപ്പം പിങ്കി ആടിനെയും മലയാളികൾ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. വലിയൊരു താര നിരയിൽ ആദ്യ രണ്ടു ഭാഗംപോലെ തന്നെ ദൃശ്യവിരുന്നായിരിക്കും ആടിൻെറ മൂന്നാം ഭാഗമെന്നുമാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.