Posted On
date_range Updated On
date_range ഷാജിപാപ്പൻ തരംഗമാവുേമ്പാൾ മേക്കിങ് വിഡിയോയുമായി അണിയറക്കാർ
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ആട് 2 തിയേറ്ററുകളിൽ തരംഗം തീർക്കുകയാണ്. ഷാജി പാപ്പനെയും സർബത്ത് ഷമീറിനെയും ഡ്യൂഡിനെയുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുേമ്പാൾ ആടിെൻറ മേക്കിങ് വീഡിയോ പുറത്തുവിട്ട് ആഘോഷത്തിൽ പങ്കുചേരുകയാണ് അണിയറപ്രവർത്തകർ.
നേരത്തെ ആട് 2 ചിത്രീകരണത്തിനിടെ വിനായകന് അപകടം പറ്റിയതിെൻറ വിഡിയോ പുറത്തുവന്നിരുന്നു. സിനിമയുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് വിഡിയോ പുറത്ത് വിട്ടത്. ഇതിന് പിന്നാലെയാണ് മൂന്ന് മിനിട്ട് ദൈർഘ്യമുള്ള മേക്കിങ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.