മേളയിൽ ഇന്ന് 67 ചിത്രങ്ങൾ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച 67 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അമിത് വി.മസുര്ക്കറിെൻറ ‘ന്യൂട്ടന്’, സഞ്ജു സുരേന്ദ്രെൻറ ‘ഏദന്‍’, നിള മദ്ഹബ് പാണ്ഡെയുടെ ‘ഡാര്‍ക്ക് വിന്‍ഡ്’ എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. ‘ഗ്രെയ്ന്‍’, ‘വൈറ്റ് ബ്രിഡ്ജ്’, ‘വാജിബ്’ എന്നിവയാണ് മത്സര വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.
ഗോവന്‍ മേളയില്‍ ശ്രദ്ധേയമായ ‘ടേക്ക് ഓഫ്’, ‘അതിശയങ്ങളുടെ വേനല്‍’, ‘കറുത്ത ജൂതന്’ എന്നിവയാണ് മലയാള സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. കണ്ട്രി ഫോക്കസില്‍ ഫെര്‍ണാന്‍ഡ പെസോവയുടെ ‘സ്റ്റോറീസ് ദാറ്റ് ഔര്‍ സിനേമ ഡിഡ് (നോട്ട്) ടെല്‍’ അടക്കം നാല് ബ്രസീലിയന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ടി.വി. ചന്ദ്രെൻറ ‘ഡാനി’, അലക്സാണ്ടര്‍ സുക്കറോവിെൻറ ‘ദ സണ്‍’ എന്നിവയാണ് ഇന്നത്തെ ജൂറി ചിത്രങ്ങള്‍. മുഹമ്മദ് സാലിഹ് ഹാറൂണിെൻറ മൂന്ന് ഫ്രഞ്ച് ചിത്രങ്ങളും മിഷേല്‍ ഫ്രാങ്കോയുടെ മൂന്ന് മെക്സിക്കന്‍ ചിത്രങ്ങളും കണ്ടംപററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സത്യജിത് റേ സംവിധാനം ചെയ്ത ‘ചാരുലത’യുടെ പ്രത്യേക പ്രദര്‍ശനം വൈകീട്ട് 8.45ന് ശ്രീ തിയറ്ററില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.