മേളകളിൽ അവഗണിക്കുന്നതിനെതിരെ നിർമാതാക്കളുടെ പ്രതിഷേധം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളകളിൽ അവഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി നിർമാതാക്കൾ രംഗത്തു വന്നത ് ഒരേ സമയം കൗതുകവും ശ്രദ്ധേയവുമായി. കൈരളി തിയറ്ററിനു മുന്നിൽ രണ്ടു പേരിൽ തുടങ്ങിയ പ്രതിഷേധത്തിന് മലയാള സിനിമ ന ിർമാതാക്കളുടെ സംഘടനാ നേതാക്കന്മാരുടെ സാന്നിനിധ്യവുമുണ്ടായി.

23 ആമത് കേരള രാജ്യാന്തര മേളയിൽ പ്രദർശിപ്പിക് കുന്ന 'സിൻജാർ' എന്ന ചിത്രത്തിന്റെ നിർമാതാവ് ഷിബു ജി സുശീലനും സംവിധായകൻ പാമ്പള്ളിയും ചേർന്നാണ് പ്രതിഷേധമെഴുതിയ പോസ്റ്ററുകളുമായി കൈരളിയുടെ പടവിൽ പ്രത്യക്ഷപ്പെട്ടത്.

മേളയിൽ ചിത്രം പ്രദർശിപ്പിച്ചിട്ടും പാസ്പോലും അനുവദിച്ചില്ലെന്ന് ഷിബു മാധ്യമം.കോമിനോട് പറഞ്ഞു. സംവിധായകന് മാത്രമായിരുന്നു ക്ഷണം ലഭിച്ചത്. പലവട്ടം മെയിൽ വഴി ബന്ധപ്പെട്ടിട്ടും സംഘാടകർ അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിർമാതാവില്ലാതെ സിനിമയുണ്ടാകില്ല എന്ന കാര്യം ചലചിത്രോത്സവ കമ്മിറ്റിക്കാർ മറക്കുകയാണ്. ഇന്ത്യയിൽ നടക്കുന്ന മേളകളിലെല്ലാം ഇതാണ് രീതി. ഇതിനെതിരെയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടയിലാണ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാറും രഞ്ജിത്തും സെക്രട്ടറി എം. രഞ്ജിത്തും രംഗത്തെത്തിയത്. തുടർന്ന് പ്രതിഷേധം അവർ ഏറ്റെടുത്തു. 'നിർമാതാവ് വെറും പണം മുടക്കുന്നയാൾ മാത്രമല്ല. ഒരു മഹത്തായ സംരംഭത്തിന്റെ മുൻ കൈ എടുക്കുന്നയാളാണ്. ചലച്ചിത്ര മേളകളിൽ നിർമാതാക്കൾ തിരസ്കരിക്കുന്നത് അവസാനിപ്പിക്കണം ' - അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - 23rd International Film Festival of Kerala | IFFK2018- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.