കർണൻ ഒരുക്കുന്നത് 300 കോടി ചെലവിൽ -വിമൽ

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കർണന്‍റെ ചെലവ് 300 കോടി രൂപയെന്ന് സംവിധായകൻ ആർ.എസ് വിമൽ. വിമല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കര്‍ണന്റെ ചെലവ് സംബന്ധിച്ച പരാമര്‍ശമുള്ളത്. അങ്ങിനെയെങ്കിൽ ഇന്ത്യയില്‍ തന്നെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാകും കർണ്ണൻ. വേണു കുന്നപ്പള്ളിയാണ് കാവ്യാ ഫിലിംസിന്റെ ബാനറില്‍ കർണന്‍ നിര്‍മ്മിക്കുന്നത്. ബാഹുബലി, മഗദീര തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സെന്തില്‍കുമാറാണ് കർണന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഗംഗ, ഹരിദ്വാർ എന്നിവടങ്ങളിലായിരിക്കും സിനിമയുടെ ലൊക്കേഷൻ. പൃഥ്വിരാജ് അല്ലാതെ തമിഴിൽ നിന്നും പ്രശസ്തതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വിമൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്

എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങിയിട്ട് നാളെ ഒരു വര്‍ഷം തികയുന്നു. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും തടസ്സങ്ങളുടെയും ഘോഷയാത്രയ്ക്കൊടുവില്‍ എവിടെയോ ഇരുന്ന് മഹാനായ മൊയ്തീന്‍ എന്നെ സഹായിച്ചു. മഹാജനങ്ങള്‍ അത് മഹാവിജയമാക്കി. ഇനി കര്‍ണന്‍.. ഏത് ദുരിതങ്ങളുട ഘോഷയാത്രയിലും എവിടെയോ ഇരുന്ന് കര്‍ണന്‍ എന്നെ സഹായിക്കുമെന്ന് ഉറപ്പുണ്ട്. കേട്ടുകേള്‍വി പോലെയല്ല, ഏകദേശം 300 കോടിയോളം രൂപ ചെലവിട്ടാണ് കര്‍ണന്‍ പൂര്‍ത്തിയാവുക. പോരാടി നേടുന്നതിന് ഒരു സുഖമുണ്ട്. നിങ്ങളുടെ സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് കര്‍ണന്റെ കളത്തില്‍ ദൈവം എന്ന അത്ഭുതത്തെ കൂട്ടുപിടിച്ചുകൊണ്ട് പോരാട്ടവീര്യത്തോടെ
- വിമല്‍

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.