Posted On
date_range Updated On
date_range മമ്മൂട്ടിയില്ലാതെ 'തോപ്പിൽ ജോപ്പ'ന്‍റെ ടീസർ
പുതിയ മമ്മൂട്ടി സിനിമ 'തോപ്പിൽ ജോപ്പ'ന്‍റെ ടീസർ പുറത്തിറങ്ങി. സിനിമയിൽ മമ്മൂട്ടി നായകനാണെങ്കിലും താരത്തെ ടീസറിൽ കാണിക്കുന്നില്ല. നായകൻ തോപ്പിൽ ജോപ്പനെ കുറിച്ച് മംമ്ത മോഹൻദാസ് സുഹൃത്തുകളോട് വിവരിക്കുന്നതാണ് ടീസറിലുള്ളത്. തോപ്രാംകുടിയിലെ കബഡി ടീം ക്യാപ്റ്റനായാണ് മമ്മൂട്ടി എത്തുന്നത്.
ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന നാലാമത്തെ മമ്മൂട്ടി ചിത്രമാണ് 'തോപ്പിൽ ജോപ്പൻ'. തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന എന്നിവയാണ് മമ്മൂട്ടി-ജോണി ആന്‍റണി കൂട്ടിക്കെട്ടിന്‍റെ മറ്റ് ചിത്രങ്ങൾ. നൗഷാദ് ആലത്തൂർ നിർമിക്കുന്ന 'തോപ്പിൽ ജോപ്പ'ന്‍റെ തിരക്കഥ നിഷാദ് കോയയാണ് നിർവഹിച്ചത്. സംഗീതം: വിദ്യാസാഗർ. ക്യാമറ: സുനേജ് വേലായുധൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.