Posted On
date_range Updated On
date_range പൃഥ്വിരാജ് സംവിധായകനാകുന്നു; നായകൻ മോഹൻലാൽ
നടൻ പൃഥ്വിരാജ് സംവിധായകനാകുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ലൂസിഫർ' എന്നാണ് പേരിട്ടത്. രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം മധ്യത്തോടെ ആരംഭിക്കും. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്.
താൻ സിനിമ സംവിധാനം ചെയ്യുമെന്ന് പൃഥ്വിരാജ് നേരത്തെ പല അഭിമുഖങ്ങളിലിലും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.