തന്നോടുള്ള സ്നേഹത്തിന്‍റെ പേരിൽ മറ്റു നടന്മാരെ താഴ്ത്തി കെട്ടരുത് -പൃഥ്വിരാജ്

തന്നോടുള്ള സ്നേഹത്തിന്‍റെ പേരിൽ മറ്റു നടന്മാരെയോ അവരുടെ സിനിമകളെയോ താഴ്ത്തി കെട്ടരുതെന്ന് നടൻ പൃഥ്വിരാജ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ''എന്നെ ഞാൻ ആക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട ആരാധകരോട്. സുഹൃത്തുക്കളെ, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി! ജീവിതത്തിന്‍റെ പകുതി ഇതിനോടകം സിനിമക്ക് വേണ്ടി ചിലവഴിച്ചവനാണ് ഞാൻ. ഈ യാത്രയിൽ ഓരോ കയറ്റത്തിലും ഇറക്കത്തിലും എനിക്ക് താങ്ങായി നിന്നതു നിങ്ങളാണ്. എന്‍റെയോ എന്‍റെ സിനിമകളുടേയോ വിജയപരാജയങ്ങൾ മറ്റു സിനിമകളെയോ നടന്മാരെയോ ആസ്പദം ആക്കി അല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടു തന്നെ ഈ ഇടയായി പല സോഷ്യൽ നെറ്റ്‌വർക്ക് പ്ലാറ്റ്ഫോമുകളിലും കണ്ടു വരുന്ന നിങ്ങളിൽ ചിലരുടെയെങ്കിലും അഭിപ്രായ പ്രകടനങ്ങളും അതിനു ഉപയോഗിക്കുന്ന ഭാഷയും, എന്നെ വേദനിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്. എന്നോടുള്ള സ്നേഹത്തിന്റെ പേരിൽ മറ്റു നടന്മാരെയോ അവരുടെ സിനിമകളെയോ നിങ്ങൾ താഴ്ത്തി കെട്ടുമ്പോൾ നിങ്ങൾ എനിക്ക് സമ്മാനിക്കുന്നത് പ്രോത്സാഹനം അല്ല, മറിച്ചു വേദനയും നാണക്കേടുമാണ്'' താരം ഫേസ്ബുക്കിൽ കുറിച്ചു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.