Posted On
date_range Updated On
date_range ജോമോന്‍റെ സുവിശേഷങ്ങൾ; സത്യൻ അന്തിക്കാടിന്‍റെ ദുൽഖർ ചിത്രം
സത്യന്‍ അന്തിക്കാട് ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ജോമോന്‍െറ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്‍െറ ചിത്രീകരണം പുരോഗമിക്കുന്നു. തന്‍െറ ഒരു ഫാമിലി തട്ടകത്തില്‍ നിന്നുള്ള സിനിമയാണിതെന്നും ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ നടന്ന ഒരു യുവാവിന് തിരിച്ചറിവുണ്ടാകുന്നതാണ് കഥയെന്നും ‘മാധ്യമം’ ഓണ്‍ലൈനോട് സത്യന്‍ അന്തിക്കാട് പറഞ്ഞു. തൃശൂര്‍, തിരുപ്പൂര്‍, തഞ്ചാവൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം. മുകേഷ്, ഇന്നസെന്‍റ്, ഇര്‍ഷാദ്, വിനു മോഹന്‍, ശിവജി ഗുരുവായൂര്‍, അനുപമ പരമേശ്വരന്‍, മുത്തുമണി, വിനോദ് കെടാമംഗലം, വീണാ നായര്‍, അശ്വിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മാണം. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ. റഫീഖ് അഹമ്മദ്, വിനായകന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, എഡിറ്റിങ്: കെ. രാജഗോപാല്‍, കല: പ്രശാന്ത് മാധവ്, മേക്കപ്പ്: പാണ്ഡ്യന്‍, വസ്ത്രം: സമീറ സനീഷ്, അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ സത്യന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്: വിനോദ് ശേഖര്‍, റിനി ദിവാകര്‍, സ്റ്റില്‍സ്: ജയപ്രകാശ് പയ്യന്നൂര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്. എവര്‍ഗ്രീന്‍ റിലീസ് ത്രൂ കലാസംഘം ചിത്രം പ്രദര്‍ശനത്തിനത്തെിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.