ഇന്ത്യന്‍ ചിത്രകലയിലെ ഭാവിവാഗ്ദാനമായി ചിത്രകലാനിരൂപകരും പത്രമാധ്യമങ്ങളും അറുപതുകളില്‍ ഉയര്‍ത്തിക്കാട്ടിയ അതുല്യപ്രതിഭയായിരുന്ന ടി.കെ. പത്മിനിയുടെ ജീവിതം ചലച്ചിത്രമാകുന്നു. 200ലധികം പെയിന്‍റിങ്ങുകളും ഡ്രോയിങ്ങുകളും അവശേഷിപ്പിച്ച് 29ാം വയസ്സില്‍ നിര്യാതയായ പത്മിനിയുടെ ജീവിതമാണ് ദൃശ്യാവിഷ്കാരിക്കുന്നത്.
ടി.കെ. പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിന്‍െറ ബാനറില്‍ ടി.കെ. ഗോപാലന്‍ നിര്‍മിക്കുന്ന പത്മിനിയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ദ്രോത്താണ്. ഇദ്ദേഹത്തിന്‍െറ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. 1940 മുതല്‍ 1969 വരെയുള്ള ഇരുപത്തിയൊമ്പത് വര്‍ഷത്തെ കേരളത്തിലെയും മദിരാശിയിലെയും പത്മിനിയുടെ ജീവിതമാണ് സിനിമയിലൂടെ പറയുന്നത്. അനുമോളാണ് പത്മിനിയായി വേഷമിടുന്നത്. പത്മിനിയെ ചിത്രകലാപഠനത്തിന്‍െറയും വരയുടെയും വിശാലലോകത്തേക്ക് ആനയിച്ച പത്മിനിയുടെ അമ്മാവന്‍ ടി.കെ. ദിവാകരമേനോന്‍ ആയി പ്രമുഖ നടന്‍ ഇര്‍ഷാദും പത്മിനിയുടെ ഭര്‍ത്താവ് ചിത്രകാരന്‍ കൂടിയായ കെ. ദാമോദരനായി സഞ്ജു ശിവറാമുമാണ് വേഷമിടുന്നത്.
കവികളായ ഇടശ്ശേരി ഗോവിന്ദന്‍ നായരും പി. കുഞ്ഞിരാമന്‍ നായരും വി.ടി. ഭട്ടതിരിപ്പാടും സി.എന്‍. കരുണാകരനും നമ്പൂതിരിയും കഥാപാത്രങ്ങളായി ഈ സിനിമയിലത്തെുന്നു എന്ന പ്രത്യേകതയുമുണ്ട്. നവാഗതനായ സി.എന്‍. സുമേഷാണ് മധ്യവയസ്സിലുള്ള ഇടശ്ശേരിക്ക് തിരശ്ശീലയില്‍ ജീവിതം നല്‍കിയിട്ടുള്ളത്. ഷാജു ശ്രീധര്‍ മഹാകവി കുഞ്ഞിരാമന്‍ നായരായും ചിത്രകാരന്‍ സി.എന്‍. കരുണാകരന്‍െറ മകന്‍ ആയില്യന്‍ സി.എന്‍. കരുണാകരന്‍െറ വേഷവും വി.ടി. ഭട്ടതിരിപ്പാടിന്‍െറ ബന്ധു കൂടിയായ പി.എന്‍. സൂര്യസാനു വി.ടി. ഭട്ടതിരിപ്പാടിനെയും ഡോ. കൃഷ്ണദാസ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെയും അവതരിപ്പിക്കുന്നു. സംവിധായകന്‍ പ്രിയനന്ദന്‍, അച്യുതാനന്ദന്‍, ടി.കെ. ശാരികലക്ഷ്മി, അമുദ, കെ. അംബിക, ജിജി ജോഗി, ടി.സി. രാജേഷ്, ടി.കെ. ശാന്തി, ലത സതീശന്‍, ഹസീന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ നിരവധി ഹിന്ദി, മറാത്തി, മലയാളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള മനേഷ് മാധവന്‍ ആണ് കാമറ. ദൃശ്യങ്ങള്‍ക്കൊപ്പം സംഗീതത്തിനും പാട്ടിനും ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തിന് ശ്രീവല്‍സന്‍ ജെ. മേനോന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. മനോജ് കുറൂരാണ് ഗാനരചന. ചിത്രത്തില്‍ പത്മിനിയുടെ അപൂര്‍വമായ പെയിന്‍റിങ്ങുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബറിലാണ് ചിത്രം പ്രദര്‍ശനത്തിനത്തെുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.