ആസിഫലി നിര്‍മിച്ച് പൃഥ്വിരാജ് നായകനാവുന്ന 'ബ്യൂട്ടിഫുള്‍ ഗെയിം' എന്ന ചിത്രത്തിന് സ്‌പോര്‍ട്‌സ് ആക്ഷന്‍ രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ഹോളീവുഡ് ആക്ഷന്‍ ഡയറക്ടര്‍ റോബ് മില്ലർ. ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്.
ചക് ദേ ഇന്ത്യ, മേരി കോം, ബാഗ് മില്‍ഖ ബാഗ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെയും ജോണ്‍ മില്ലര്‍ മസ്റ്റ് ഡൈ, ലൈന്‍സ് ടു ബാഡ്, വണ്‍ ത്രീ ഹില്‍, ദി ഓഫീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെയും സ്‌പോര്‍ട്‌സ് ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തത് റോബായിരുന്നു.
റോബ് മില്ലര്‍ കഴിഞ്ഞദിവസം കൊച്ചിയിലെത്തി സംവിധായകന്‍ ജമേഷ് കോട്ടക്കല്‍, നിര്‍മാതാവ് ആസിഫലി, നായകന്‍ പൃഥ്വിരാജ് എന്നിവരുമായി പ്രാഥമിക ചര്‍ച്ച നടത്തി. ചിത്രത്തിലെ സ്‌പോര്‍ട്‌സ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ മാത്രം അഞ്ച് കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.