കമ്മട്ടിപ്പാടം മികച്ച ചിത്രമെന്ന് അനുരാഗ് കശ്യപ്

രാജീവ് രവിയുടെ ദുൽഖർ ചിത്രം കമ്മട്ടിപ്പാടത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. കമ്മട്ടിപ്പാടം മികച്ച ചിത്രമാണെന്നും അതിലഭിനയിച്ച നടൻമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും കശ്യപ് ട്വിറ്ററിൽ കുറിച്ചു. ചിത്രം വൺസ് അപോൺ എ ടൈം ഇൻ അമേരിക്ക പോലെ വൺസ് അപോൺ എ ടൈം ഇൻ കേരളയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ദേവ് ഡി, ഗ്യാങ്‌സ് ഓഫ് വസൈപൂര്‍, ബോംബെ വെല്‍വറ്റ് എന്നീ കശ്യപ് ചിത്രങ്ങളുടെ ഛായാഗ്രഹകനുമാണ് രാജീവ് രവി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.