'പ്രേതം' പണി തുടങ്ങി

സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന പുതിയ ചിത്രമായ 'പ്രേത'ത്തിന്‍റെ വീഡിയോ പോസ്റ്റർ പുറത്തിറങ്ങി.

Full View

'പ്രേതം പണി തുടങ്ങി' എന്ന് പറഞ്ഞാണ് ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹൊറ‍ർ ചിത്രമെന്ന ലേബലിലെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു. ബാഹുബലി, ബജറംഗി ബായിജാൻ എന്നീ സിനിമകളുടെ പിന്നിൽ പ്രവർത്തിച്ച ജസ്റ്റിൻ ജോസ് ആണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിത്തു ദാമോദർ ആണ്. എഡിറ്റിങ് ഷാജൻ. ജയസൂര്യവും രഞ്ജിത്തും ചേര്‍ന്ന് ഡ്രീം ആന്‍ഡ് ബിയോണ്ടിന്റെ ലേബലിലാണ് ചിത്രം നിര്‍മിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.