മണിയുടെ അവസാന ചിത്രം 'പോയ് മറഞ്ഞു പറയാതെ'

കലാഭവൻ മണി അവസാനമായി അഭിനയിച്ച 'പോയ് മറഞ്ഞു പറയാതെ' എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.

Full View

നവാഗതനായ മാർട്ടിൻ സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചേലാട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ സൂരജ് എസ് മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിമലാ രാമനാണ് നായിക. ഒരു ഇടവേളക്ക് ശേഷം വിമലാരാമൻ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ബാബുരാജ്, സലീം കുമര്‍, മക്ബുല്‍ സല്‍മാന്‍, ക്യാപ്റ്റന്‍ രാജു, മേഘ നാഥന്‍, കവിയൂര്‍ പൊന്നമ്മ, കുളപ്പുള്ളി ലീല എന്നിവരും ചിത്രത്തിലുണ്ട്.
വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ഡോ. പ്രശാന്ത് എന്നിവരുടെ വരികള്‍ക്ക് വിദ്യാദരന്‍ മാസ്റ്ററാണ് ഈണം പകര്‍ന്നിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.