'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിൽ 'പുലയൻ' എന്ന വാക്ക് ഉപയോഗിക്കാൻ സെൻസർ ബോർഡ് സമ്മതിച്ചില്ലെന്ന് സംവിധായകൻ രാജീവ് രവി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'പുലയൻ' എന്ന വാക്ക് തെറിയാണെന്നാണ് ബോര്‍ഡ് പറയുന്നത്. 'എന്റെ പുലയനോട് ഒരുവാക്ക് പറഞ്ഞോട്ടെ' എന്ന പാട്ടിന്റെ വരിയില്‍നിന്നുപോലും ആ വാക്ക് ഒഴിവാക്കേണ്ടിവന്നു. 'പുലയന്‍' എന്നത് തെറികളുടെ കൂട്ടത്തില്‍ ഉള്ള വാക്കാണ്. അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് അയച്ച കത്ത് തന്‍റെ കൈവശം ഉണ്ടെന്നും രാജീവ് രവി വ്യക്തമാക്കി.
സിനിമയില്‍ പുലയകഥാപാത്രമായി അഭിനയിച്ചത് ഒരു പുലയസമുദായ അംഗമാണ്. അവര്‍ക്കൊന്നും ആ വാക്ക് തെറിയായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.