വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ 'വാത്തേ പൂത്തേ'...

വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന്‍റെ വ്യത്യസ്തമായ ട്രെയിലറും ടീസറും കണ്ട് ചിത്രത്തിനായി കാത്തിരിക്കുകയാണ് ചാക്കോച്ചൻ ഫാൻസ്. ചിത്രത്തിലെ ഗാനങ്ങളും നേരത്തേ ഹിറ്റായിരുന്നു. വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കെ ഒരു പ്രമോ ഗാനം കൂടി അണിയറപ്രവർത്തകർ പുറത്തിറക്കി. വാത്തേ പൂത്തേ എന്ന ഗാനം വിധു പ്രതാപും സൂരജ് എസ് കുറുപ്പുമാണ് പാടിയിരിക്കുന്നത്.

നവാഗതനായ ഋഷി ശിവകുമാർ ഒരുക്കുന്ന സിനിമയിൽ ശാലിനിയുടെ സഹോദരി ശാമിലിയാണ് നായിക. രണ്‍ജി പണിക്കര്‍, കലാഭവന്‍ ഹനീഫ, മനോജ് കെ. ജയന്‍, സുരേഷ്കൃഷ്ണ, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, സുധീര്‍ കരമന, ചെമ്പില്‍ അശോകന്‍, അനീഷ് ജി. മേനോന്‍, നന്ദന്‍ ഉണ്ണി, ജെയ്സ്, ഷെറീജ്, സുബിന്‍, ഷഫീഖ്, കലാഭവന്‍ ഹനീഫ്, കൃഷ്ണ ശങ്കര്‍, രേവതി ശിവകുമാര്‍, സീമ ജി. നായര്‍ എന്നിവര്‍ പ്രധാന താരങ്ങളാണ്.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിർമിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. എഡിറ്റിങ്: ബിജു കുറുപ്പ്. കല: ജ്യോതിഷ് ശങ്കര്‍. മേക്കപ്പ്: റോണക്സ് സേവ്യര്‍. കോസ്റ്റ്യും: സ്റ്റെഫി സേവ്യര്‍. സ്റ്റില്‍സ്: സന്തോഷ് പട്ടാമ്പി. ചീഫ് അസോ. ഡയറക്ടേഴ്സ്: ജയിന്‍ കൃഷ്ണ, സുനില്‍ കാര്യാട്ടുകര. അസോ. ഡയറക്ടര്‍: വൈശാഖ് സുധാകരന്‍. സഹസംവിധാനം: പ്രതീഷ് രാജന്‍, പോള്‍ ആദം ജോര്‍ജ്, അഞ്ജലി, അരുണ്‍ ലാല്‍, സംഗീത്, നഹാസ്, നാസര്‍, ആദിത്യന്‍. പ്രൊഡ. കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍. പ്രൊഡ. എക്സിക്യൂട്ടീവ്സ്: പ്രശാന്ത് നാരായണന്‍, ബിജി കണ്ടങ്കരി. മാനേജര്‍: പ്രണവ് കൊടുങ്ങല്ലൂര്‍. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.