Posted On
date_range Updated On
date_range വീണ്ടും അവാര്‍ഡ് തിളക്കത്തില്‍ ബിജു
അടൂര്‍: ഒരുവട്ടംകൂടി ദേശീയ ചലച്ചിത്ര പുരസ്കാരം തേടിയത്തെിയതിന്‍െറ തിളക്കത്തിലാണ് സംവിധായകന്‍ ഡോ. ബിജു. മികച്ച പരിസ്ഥിതി സൗഹൃദ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ബിജുവിന്‍െറ ‘വലിയ ചിറകുള്ള പക്ഷികള്‍’ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് ഒപ്പിയെടുത്തത്.
വിഷയം ജനശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ പറ്റിയ മാധ്യമം സിനിമയാണെന്നും കണ്ടാണ് ദൗത്യത്തിന് ബിജു ഇറങ്ങിത്തിരിച്ചത്.
പേരറിയാത്തവര്‍’ എന്ന ചിത്രത്തിന് 2014 ലും ‘വീട്ടിലേക്കുള്ള വഴി’ എന്ന ചിത്രത്തിന് 2011 ലും ദേശീയ അംഗീകാരം ലഭിച്ചിരുന്നു. ‘പേരറിയാത്തവര്‍’ ചിത്രത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.