നടൻ ജിഷ്ണു രാഘവൻ അന്തരിച്ചു

കൊച്ചി: ചലച്ചിത്രനടൻ ജിഷ്ണു രാഘവൻ(35) അന്തരിച്ചു. ഇന്ന് രാവിലെ 8.15ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗബാധയെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

പഴയകാല നടനായിരുന്ന രാഘവന്‍റെ മകനാണ്. ധന്യ രാജൻ ആണ് ഭാര്യ. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.

കിളിപ്പാട്ട്  എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായാണ് ജിഷ്ണു ചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചത്. കമൽ സംവിധാനം ചെയത് നമ്മൾ ആയിരുന്നു ഏറ്റവും ശ്രദ്ധേയമായ സിനിമ. ചൂണ്ട, വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ടൂ വീലർ, ഫ്രീഡം, നേരറിയാൻ സി.ബി.ഐ, പൗരൻ, പറയാം, ചക്കരമുത്ത്, നിദ്ര, ഓർഡിനറി, ഉസ്താദ് ഹോട്ടൽ തുടങ്ങി 25ഓളം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. റബേക്ക ഉതുപ്പ് കിഴക്കേമല ആയിരുന്നു അവസാനചിത്രം. തമിഴിൽ മിസ്സിസ് രാഘവൻ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. നാല് സിനിമകൾ റിലീസ് ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.

രാവിലെ 11.30 മുതല്‍ വൈകീട്ട് അഞ്ചുവരെ അമൃത   ആശുപത്രിയില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം ആറരയോടെ രവിപുരം വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.