അടൂർ ചിത്രത്തിലൂടെ ദിലീപ്-കാവ്യ ജോഡി വീണ്ടും ഒന്നിക്കുന്നു
ദിലീപ്-കാവ്യാ ജോഡി വീണ്ടും ഒന്നിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന് ഒരുക്കുന്ന 'പിന്നെയും' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മെയ് 11ന് തിരുവനന്തപുരത്ത് വച്ച് ചിത്രീകരണം ആരംഭിക്കും.
നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, കെപിഎസി ലളിത, നന്ദു, ശ്രിന്ത, രവി വള്ളത്തോൾ, പ്രഫ അലിയാർ, പി.ശ്രീകുമാർ, ജോൺ സാമുവൽ, സുധീർ കരമന തുടങ്ങിയവരാണു മറ്റു നടീനടന്മാർ. മറാത്തിയിലെ പ്രശസ്ത താരമായ സുബോധ് ഭാവെ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബി അജിത് കുമാര്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എം.ജെ രാധാകൃഷ്ണനാണ്.
2008 ൽ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണും എന്ന ചിത്രത്തിന് ശേഷം അടൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത് നേരത്തെ അടൂരിന്റെ 'നാല് പെണ്ണുങ്ങള്' എന്ന ചിത്രത്തില്‍ കാവ്യ അഭിനയിച്ചിരുന്നു. 2011ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചെങ്ങാതിയിലാണ് ദിലീപും കാവ്യയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിയെ അഭിനയത്തിന് ദിലീപിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.