Posted On
date_range Updated On
date_range ‘ലീല’ പ്രദര്‍ശിപ്പിക്കും –ഫിലിം എക്സിബിറ്റേഴ്സ്
കൊച്ചി: രഞ്ജിത്തിന്‍െറ ‘ലീല’ സെന്‍സര്‍ ചെയ്തുകിട്ടിയാല്‍ പ്രദര്‍ശിപ്പിക്കുമെന്ന് എ ക്ളാസ് തിയറ്ററുകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. രഞ്ജിത്തും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലെ പ്രശ്നം ബാധിക്കില്ളെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
രഞ്ജിത്തിനോട് ശത്രുതയില്ല. സെന്‍സര്‍ ചെയ്ത് കിട്ടുന്ന പടങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് തങ്ങളുടെ നയം. അത് ‘ലീല’യുടെ കാര്യത്തിലും തുടരും. രഞ്ജിത്തും സെവന്‍ ആര്‍ട്സ് വിജയകുമാറും തമ്മിലെ പ്രശ്നത്തിന് പരിഹാരമാകും. അതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നവും പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.