'പേര് തെറ്റിക്കൽ പുതിയ സംഭവമല്ല; ഒരു തവണ വിളിച്ചത് നസ്രാണി നസീർ'

തന്‍റെ  പേര് തെറ്റിക്കൽ പുതിയ സംഭവമേയല്ലെന്ന് നടി നസ്രിയ നസീം. വളർന്നത് ദുബായിലായിരുന്നു. അറബിക് സ്വഭാവമുള്ള ഈ പേര് അവിടെ എല്ലാവരും കൃത്യമായിതന്നെ വിളിച്ചു. എന്നാൽ ഇവിടെ വന്നപ്പോൾ മുതൽ പേരു മാറിത്തുടങ്ങി. ഒരു ചടങ്ങിൽ തന്‍റെ പേര് വിളിച്ചത് നസ്രാണി നസീർ എന്നാണെന്നും നസ്രിയ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പേര് തെറ്റിച്ചുള്ള അവാർഡ് പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് നസ്രിയ ഇങ്ങനെ മറുപടി പറഞ്ഞത്.

26 വയസായിട്ട് മതി കല്യാണം എന്നു കരുതിയിരിക്കുകയായിരുന്നു. എന്നാൽ ഷാനു(ഫഹദ്) വിനെ കല്യാണം കഴിക്കുന്നതോടെ തന്‍റെ സ്വാതന്ത്ര്യം ഒരിക്കലും നഷ്ടപ്പെടില്ല എന്നുറപ്പുണ്ടായിരുന്നു. തനിക്കിഷ്ടമുള്ള ഒരു കാര്യവും ചെയ്യേണ്ട എന്ന് ഷാനു പറയില്ല. പണ്ടെങ്ങനെയാണോ താൻ അതുപോലെ തന്നെയാണ് ഇപ്പോഴുമെന്നും നസ്രിയ അഭിമുഖത്തിൽ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.