??????????? ?????? ??????????????? ??????????????? ????? ???? ???????? ?????????????????

മരുഭൂമിയിലെ ആന ചിത്രീകരണം തുടങ്ങി

ദോഹ: വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആനയുടെ ചിത്രീകരണം ഖത്തറില്‍ ആരംഭിച്ചു. ഖത്തര്‍ കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന മൂന്നാമത്തെ മലയാള സിനിമ. ബിജുമേനോന്‍ പ്രധാന വേഷത്തിലഭിനയിക്കുന്ന ചിത്രത്തിന്‍െറ പൂജ ഇന്നലെ രാവിലെ ഐ.സി.സി അശോക ഹാളില്‍ നടന്നു.
തന്‍െറ സിനിമകള്‍ ഓരോന്നും വ്യത്യസ്തമായിരിക്കണമെന്ന താല്‍പര്യമാണ് പുതിയ കോമഡി ചിത്രം ചെയ്യാനുള്ള കാരണമെന്ന് സംവിധായകന്‍ വി.കെ. പ്രകാശ് പറഞ്ഞു. തന്‍െറ മുന്‍ചിത്രമായ നിര്‍ണായകത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും മരുഭൂമിയിലെ ആനയെന്ന് അദ്ദേഹം പറഞ്ഞു. ക്യാരക്ടര്‍ റിവേഴ്സല്‍ കോമഡിയാണ് ചിത്രം. ആഗസ്തില്‍ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന സിനിമയുടെ എട്ട് ദിവസത്തെ ഷെഡ്യൂളാണ് ദോഹയിലുള്ളത്. മരുഭൂമിയുമായി ബന്ധമുള്ള കഥയായത് കൊണ്ടാണ് ചിത്രീകരണത്തിന് ഖത്തറിലത്തെിയത്. നേരത്തെ ഖത്തറില്‍ ചിത്രീകരിച്ച രണ്ട് സിനിമകളും ദുബൈ എന്ന രീതിയില്‍ സ്ക്രീനില്‍ കാണിച്ചതുപോലെയായിരിക്കുമോ പുതിയ സിനിമയും എന്ന ചോദ്യത്തിന് പ്രേക്ഷകരെ വഞ്ചിക്കില്ളെന്നും ഖത്തര്‍ തന്നെയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. ദുബൈയും ഖത്തറും ഭൂമിശാസ്ത്രപരമായും കാഴ്ചയിലും നല്ല വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തില്‍ സിനിമ ചിത്രീകരിക്കാനാവില്ല. വൈ.വി. രാജേഷാണ് ചിത്രത്തിന്‍െറ കഥാകൃത്ത്. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ക്യാമറ. നിഷാദ് ഗുരുവായൂര്‍ ക്യു ബിസ് ഇവന്‍റ്സാണ് ചിത്രീകരണത്തിന്‍െറ കോ ഓഡിനേഷനും നിര്‍വഹിക്കുന്നത്. 
സന്‍സ്കൃതി ഷേണായി, സനുഷ, ലാലു അലക്സ്, പാഷാണം ഷാജി, മേജര്‍ രവി, ഹരീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ക്ക് വേഷമിടുന്നത്. ചിത്രത്തിന്‍െറ ബാക്കി ഭാഗങ്ങള്‍ ഇരിങ്ങാലക്കുടയിലും മറ്റുമാണ് ചിത്രീകരിക്കുക ഖത്തറിലെ ചലച്ചിത്ര താരങ്ങളായ കെ.കെ. സുധാകരനും രാജേഷ് അമാനയും സിനിമയില്‍ വേഷമിടുന്നുണ്ട്. 
ഇന്ത്യന്‍ എംബസി സെക്കന്‍റ് സെക്രട്ടറി സുനില്‍ തപ്ള്യാല്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ മന്ത്രി കെ.ഇ. ഇസ്മാഈല്‍, ഖത്തറിലെ വ്യവസായി ഡേവിസ് എടക്കളത്തൂര്‍, ഐ.സി.സി പ്രസിഡന്‍റ് ഗിരീഷ് കുമാര്‍, ചലചിത്ര നിര്‍മാതാവ് രാജന്‍ തളിപ്പറമ്പ്, അസീസ് സൂപ്പര്‍സ്റ്റാര്‍, നായകന്‍ ബിജു മേനോന്‍, നടനും വിതരണക്കാരനുമായ അരവിന്ദ് ഘോഷ്, നടന്‍ കൃഷ്ണശങ്കര്‍, അഹമ്മദ് ഇബ്രാഹിം അല്‍ ഇമാദി, സംവിധായകന്‍ വി.കെ. പ്രകാശ്, ചിത്രത്തിന്‍െറ നിര്‍മാതാവ് ഡേവിഡ് കാച്ചപ്പള്ളി തുടങ്ങിയവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു. പത്മകുമാര്‍ സംവിധാനം ചെയ്ത കനല്‍, രാജീവ് നാഥ് സംവിധാനം ചെയ്ത രസം എന്നിവയാണ് നേരത്തെ ഖത്തറില്‍ ചിത്രീകരിച്ചത്. രണ്ടിലും മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.