ആടിന് ശേഷം 'ആന്‍മരിയ കലിപ്പിലാണ്’

ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന്‍മരിയ കലിപ്പിലാണ്’. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സാറ അര്‍ജുന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഥി താരമായും എത്തുന്നുണ്ട്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍ മെന്‍റ്സിന്‍റെ ബാനറില്‍ ആലീസ് ജോര്‍ജാണ് നിര്‍മാണം. പ്ലേഹൗസ് ചിത്രം തീയേറ്ററുകളിലെത്തിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.