Posted On
date_range Updated On
date_range 'ടിയാ'ന്റെ ഫസ്റ്റ് ലുക്ക്
മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന 'ടിയാ'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്തയാർന്ന പോസ്റ്ററാണ് അണിയറക്കാർ പുറത്തുവിട്ടത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം മുരളി ഗോപി എഴുതുന്ന തിരക്കഥയാണ് 'ടിയാ'ന്റേത്.
അമർ അക്ബർ ആന്റണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. താര സഹോദരങ്ങൾ ഒന്നിക്കുന്ന 12മത് ചിത്രം കൂടിയാണിത്. മുരളി ഗോപി, ഷൈൻ ടോം ചാക്കോ, അനന്യ നായർ എന്നിവർ മുഖ്യ വേഷത്തിൽ വരുന്നു.
ചിത്രീകരണം ജൂലൈയിൽ ഇന്ത്യയിലെ വിവിധ ലോക്കേഷനുകളിൽ തുടങ്ങും. സംഗീതം: ഗോപി സുന്ദർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.