Posted On
date_range Updated On
date_range കിസ്മത്തിലെ 'കിസപാതി'യുടെ വിഡിയോ
'കിസ്മത്ത്' എന്ന ചിത്രം റലീസാവുന്നതിന് മുമ്പേ സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് കയറിയത് ചിത്രത്തിലെ ഗാനങ്ങളിലൂടെയായിരുന്നു. 'കിസപാതിയിൽ' എന്ന ഗാനം വളരെ പെട്ടെന്നാണ് ആരാധകരേറ്റെടുത്തത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സച്ചിന്‍ ബാലുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഇറങ്ങി മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ട് പോകുമ്പോൾ അണിയറപ്രവർത്തകർ ഈ ഗാനത്തിന്‍റെ വിഡിയോ പുറത്തിറക്കി.
നവാഗതനായ ഷാനവാസ് കെ ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള ‘കളക്ടീവ് ഫേസ് വണ്‍’ നിര്‍മ്മിക്കുന്ന ചിത്രം ലാല്‍ ജോസിന്‍റെ എൽ.ജെ ഫിലിംസാണ് തീയേറ്ററുകളിലെത്തിച്ചത്. ഷെയിന്‍ നിഗം, ശ്രുതി മേനോന്‍, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.