Posted On
date_range Updated On
date_range കിസ്മത്തിന്‍റെ രണ്ടാം ടീസർ
പൊന്നാനിയുടെ പ്രണയ കഥ പറയുന്ന ചിത്രം കിസ്മതേതിന്‍റെ രണ്ടാം ടീസർ പുറത്തിറങ്ങി. നവാഗതനായ ഷാനവാസ് കെ ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള ‘കളക്ടീവ് ഫേസ് വണ്‍’ നിര്‍മ്മിക്കുന്ന ചിത്രം ലാല്‍ ജോസിന്‍റെ എൽ.ജെ ഫിലിംസാണ് തീയേറ്ററുകളിലെത്തിക്കുന്നത്. ഷെയിന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
സുരേഷ് രാജാണ് ചിത്രത്തിന് ഛായഗ്രഹണം നിർവഹിക്കുന്നത്. മോയിന്‍കുട്ടി വൈദ്യര്‍ , അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, തുടങ്ങിയവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധറും ചേർന്നാണ്.
വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍, ജയപ്രകാശ് കുളൂര്‍, സുനില്‍ സുഗദ, സജിത മഠത്തില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജൂലൈ 29ന് ചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.