ബഷീറിന്‍റെ പ്രേമലേഖനത്തിന്‍റെ ഫസ്റ്റ്‌ലുക്ക്

സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്കുശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ബഷീറിന്‍റെ പ്രേമലേഖനത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി. കോമഡി എന്റര്‍ടെയിനറായീട്ടൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. അജു വര്‍ഗീസ്, ശ്രീജിത്ത് രവി, രണ്‍ജി പണിക്കര്‍, നെടുമുടി വേണു, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ദിലീഷ് പോത്തന്‍, ഷാനവാസ്, നിതിന്‍, ആശ അരവിന്ദ്, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. റാണി പത്മിനിക്ക് ശേഷം ഫോര്‍ട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പി.എം. ഹാരിസ് വി.എസ്. മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഷിനോദ്, ഷമീര്‍, ബിബിന്‍ എന്നിവര്‍ എഴുതുന്നു

ഛായാഗ്രഹണം- സഞ്ജയ് ഹാരിഫ്, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുനില്‍ റഹ്മാന്‍, സ്റ്റില്‍സ് - ശ്രീജിത്ത് ചെട്ടിപ്പടി, എഡിറ്റര്‍ - രഞ്ജിത്ത് ടച്ച് റിവര്‍. ആഗസ്ത് ആദ്യവാരം ബഷീറിന്റെ പ്രേമലേഖനം തുടങ്ങും

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.