നടി അര്‍ച്ചന കവി വിവാഹിതയായി. ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ അബിഷ് മാത്യു ആണ് വരൻ. റിമ കല്ലിങ്കലും മാളവിക മോഹനു അടക്കം സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒക്ടോബര്‍ 31നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
അര്‍ച്ചനയും അബിഷും ബാല്യകാല സുഹൃത്തുക്കളാണ്. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.