Posted On
date_range Updated On
date_range അസിൻ വിവാഹിതയായി
നടി അസിൻ തോട്ടുങ്കൽ വിവാഹിതയായി. മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമയാണ് വരൻ. ഡൽഹിയിലെ ദുസിത് ദേവാരന റിസോർട്ടിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നു വിവാഹം. പിന്നീട് ഹിന്ദു ആചാര പ്രകാരവും വിവാഹം നടക്കും. ഹിന്ദു ആചാര പ്രകാരമുള്ള ചടങ്ങുകളിൽ ഇരുന്നൂറ് പേർ പങ്കെടുക്കും. ഇരുവരും സുഹൃത്തുക്കൾക്കായി മുംബൈയിൽ റിസപ്ഷനും നടത്തുന്നുണ്ട്. പത്തുതട്ടുള്ള വാനിലാ കേക്കും ചൈനീസ് രീതിയിലുള്ള ഉച്ചഭക്ഷണവും ഇന്ത്യൻ രീതിയിലെ അത്താഴവും അഥിതികൾക്കായി ഒരുക്കുന്നുണ്ട്.
സൽമാൻ ഖാൻ, ജോൺ അബ്രഹാം അടക്കമുള്ള താരങ്ങൾ വിരുന്ന് സത്കാരത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.