ഗീതുമോഹൻദാസിന്‍റെ പുതിയ ചിത്രം 'ഇൻശാ അല്ലാ'

ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. 'ഇൻശാ അല്ലാ' എന്നാണ് ചിത്രത്തിന്‍റെ പേര്.  ലക്ഷദ്വീപിലും മുംബൈയിലുമായാണ് ചിത്രീകരണം. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹിന്ദിയിലും മലയാളത്തിലുമായി പുറത്തിറക്കുന്ന ചിത്രത്തിൽ നായകൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ലയേഴ്സ് ഡയസിന് പിന്നിൽ പ്രവർത്തിച്ച ടീം തന്നെയാണ് ചിത്രത്തിന് പിന്നിലുമുള്ളതെന്ന് ഗീതു മോഹൻദാസ് പ്രതികരിച്ചു. അതേ സമയം ചിത്രത്തിൽ മലയാളത്തിലെ യുവതാരമാണ് വേഷമിടുകയെന്ന് റിപ്പോർട്ടുകളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.