കര്‍ണനു’മായി വിമലും പൃഥീരാജും വീണ്ടും

ദുബൈ: മഹാഭാരതത്തിലെ കര്‍ണനെ മുഖ്യകഥാപാത്രമാക്കി  ബിഗ് ബജറ്റ് മലയാള സിനിമ ഒരുങ്ങുന്നു. ‘എന്നു നിന്‍െറ മൊയ്തീന്‍’ വിജയത്തിനു പിന്നാലെ സംവിധായകന്‍  ആര്‍.എസ്.വിമലും നടന്‍ പൃഥിരാജും വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകതയുമുണ്ട് സിനിമക്ക്.
വിമല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് കര്‍ണന്‍െറ വേഷമണിയും. സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞദിവസം ദുബൈയില്‍ നടന്നു.
60 കോടിയിലേറെ രൂപ ചെലവാക്കി നിര്‍മിക്കുന്ന സിനിമയുടെ അണിയറയില്‍ മുഴുവന്‍ അതത് മേഖലകളിലെ പ്രഗത്ഭരായിരിക്കും. ചരിത്രം സൃഷ്ടിച്ച ‘ബാഹുബലി’ പകര്‍ത്തിയ കെ.കെ.സെന്തില്‍ കുമാറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മലയാളത്തിന് പുറമെ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഒരേ സമയം കര്‍ണന്‍െറ ചിത്രീകരണം നടക്കും.
അമേരിക്കയില്‍ വ്യവസായിയായ പി.കെ.വേണു എന്ന വേണു കുപ്പള്ളിയാണ് നിര്‍മാതാവ്. യു.എ.ഇയിലും ബിസിനസ് സംരംഭങ്ങളുള്ള വേണു ആദ്യമായാണ് സിനിമ നിര്‍മിക്കുന്നത്. പണം ചിത്രീകരണത്തിന് തടസ്സമാവിലെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണനെ അവതരിപ്പിക്കുക എന്ന തന്‍െറ വലയി മോഹമാണ്  യാഥാര്‍ത്ഥ്യമാവുതെന്ന് ചടങ്ങില്‍ പൃഥീരാജ് പറഞ്ഞു.  മഹാഭാരതത്തില്‍ ഒട്ടേറെ സവിശേഷതകളുള്ള വീര കഥാപാത്രമാണ് കര്‍ണന്‍.
ചിത്രീകരണവും റിലീസിങ്ങും സംബന്ധിച്ച് തീരുമാനമായിട്ടില്ല.  സിനിമയുടെ മറ്റ് അഭിനേതാക്കളെയോ സാങ്കേതിക പ്രവര്‍ത്തകരെയോ നിശ്ചയിച്ചിട്ടില്ളെന്നും തിരക്കഥ   പൂര്‍ത്തിയാവുന്ന മുറക്ക് ഇക്കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ വിമല്‍ പറഞ്ഞു.

 

Here is the first look motion poster of our dream epic "Karnan" with the Karnan theme composed by Gopi Sundar!

Posted by Prithviraj Sukumaran on Friday, January 15, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.