ശാസ്ത്രവിദ്യാഭ്യാസ മൂല്യവും കലാമൂല്യവും കോര്‍ത്തിണക്കി നിര്‍മിച്ച ആദ്യ മലയാള സിനിമയാണ് 'ആകാശങ്ങള്‍ക്കപ്പുറം'. ഭരണിക്കാവ് രാധാകൃഷ്ണന്‍, ആദര്‍ശ്, അഞ്ജു അമര്‍നാഥ്, റോസമ്മ സലിം, സുനില്‍ അടൂര്‍, രാജേഷ് തിരുവല്ല, ശ്രീലത പള്ളിക്കല്‍, മോഹന്‍ ജെ. നായര്‍, പറക്കോട് ജയചന്ദ്രന്‍, നൗഷാദ്, ദേവനാരായണറാവു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം നൂറോളം കുട്ടികളും അഭിനയിക്കുന്നു. നവനീത്, ആര്യനന്ദ, മാധവി, ഗുരുനിചിത, ഏബല്‍, ഋഷികേശ്, ഗോകുല്‍ ബി. നായര്‍, ലക്ഷ്മിപ്രിയ, അതുല്യ, കൈലാസ്, ഹിമ, ആദിത്യന്‍, അലീന, മെല്‍വിന്‍, ജെസ്‌നി, ആരതി, അനഘ, രേവതി ജെസ്റ്റിന്‍ എന്നിവരാണ് മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം, നിര്‍മാണം, സംവിധാനം: ധനോജ് നായിക്. ക്യാമറമാന്‍: അരുണ്‍ സിത്താര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോസ് വാരാപ്പുഴ. ഗാനരചന: പറക്കോട് ജയചന്ദ്രന്‍. സംഗീതം: അനില്‍ കൈപ്പട്ടൂര്‍. പശ്ചാത്തല സംഗീതം: ബിജു അനന്തകൃഷ്ണന്‍, ഷാജു. സാങ്കേതിക സഹായം: ഏബല്‍ ഗ്രാഫിക്‌സ് അടൂര്‍. ചമയം: സത്യനാഥന്‍. പരസ്യകല: സജീഷ് എം ഡിസൈന്‍. എഡിറ്റിങ്: കുമരവേല്‍, വിശാഖ്. ശബ്ദലേഖനം: ചിത്രാംബരി സ്റ്റുഡിയോ. 2016 ജനുവരി ആദ്യവാരം 'ആകാശങ്ങള്‍ക്കപ്പുറം' തീയറ്ററുകളില്‍ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.