Posted On
date_range Updated On
date_range തിരുവഞ്ചൂരിനോട് കോട്ടയം നസീർ മാപ്പ് ചോദിച്ചു
സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ സിനിമാ മന്ത്രി തിരുവഞ്ചൂരിനെ പരിഹസിക്കുന്ന തരത്തിൽ ഹാസ്യം അവതരിപ്പിച്ചതിന് മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം നസീർ മാപ്പ് പറഞ്ഞു. ഫോൺ വിളിച്ചാണ് നസീർ മാപ്പ് പറഞ്ഞത്. പരിപാടിയിൽ വിഷമം തോന്നിയെങ്കിൽ ക്ഷമിക്കണമെന്നും നസീർ തിരുവഞ്ചൂരിനോട് പറഞ്ഞു.
സര്‍ക്കാര്‍ പരിപാടിയില്‍ മന്ത്രിയെക്കുറിച്ച് അത്രയും പറയാന്‍ പാടില്ലായിരുന്നെന്നും തോന്നിയിരുന്നുവെന്നും നസീര്‍ പറഞ്ഞു. മന്ത്രി കൂടി വേദിയില്‍ ഇരിക്കെയാണ് നസീര്‍ അദ്ദേഹത്തെ ആക്ഷേപിച്ച് പരിപാടി അവതരിപ്പിച്ചത്. പരിപാടിക്ക് സദസില്‍ ഉണ്ടായിരുന്ന പ്രേക്ഷകർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.