Posted On
date_range Updated On
date_range ഭാവന വിവാഹിതയാകുന്നു
തെന്നിന്ത്യൻ സിനിമ താരം ഭാവന വിവാഹിതയാകുന്നു. കന്നഡ സിനിമയിലെ യുവ നിർമാതാവാണ് വരൻ. വിവാഹം ഈ വർഷം തന്നെയുണ്ടാകും. 2014ൽ വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും മറ്റ് തിരക്കുകൾ കാരണമാണ് നീട്ടിവെച്ചത്.
നാലു വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹമെന്ന് ഭാവന പറഞ്ഞു. പക്വതയോടെ ജീവിതത്തെ സമീപിക്കുന്ന ആളാകണം ജീവിത പങ്കാളിയെന്ന് ആഗ്രഹിച്ചിരുന്നതായും ഭാവന വ്യക്തമാക്കി.
വിവാഹം, ജീവിതം എന്നീ വിഷയങ്ങളിൽ ഗോസിപ്പുകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഭാവന തന്നെ പുറത്തുവിട്ടത്. വിവാഹ തീയതി അറിയാനുള്ള കാത്തിരിപ്പിലാണ് താരത്തിന്‍റെ ആരാധകർ. ഹലോ നമസ്തേയാണ് ഭാവനയുടെ പുറത്തിയ ഏറ്റവും പുതിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.