ആക്ഷൻ ഹീറോ ബിജുവിലെ 'മുത്തേ പൊന്നേ പിണങ്ങല്ലേ'...

'ആക്ഷൻ ഹീറോ ബിജു' എന്ന ചിത്രവും അതിലെ ഗാനങ്ങളും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. രണ്ടാം വരവിലും ജെറി അമൽദേവ് ആരാധകരെ നിരാശരാക്കിയില്ല. എന്നാൽ ചിത്രത്തിലെ 'മുത്തേ പൊന്നേ' എന്ന നാടൻപാട്ടായിരിക്കും ചിത്രം കണ്ടവർ പിന്നീട് യുട്യൂബിൽ പരതി നോക്കുക. മറ്റുഗാനങ്ങൽ യുട്യൂബിൽ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.

തിയേറ്ററുകളിൽ ചിരിപടർത്തുന്നതായിരുന്നു നാടൻ പാട്ടിന്‍റെ രംഗങ്ങൾ. കള്ളുകുടിയൻ കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് തമ്പാനൂർ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എന്നാൽ ആ ഗാനത്തിന്‍റെ വിഡിയോ യുട്യൂബിലില്ലാത്തതിന്‍റെ നിരാശയിലായിരുന്നു ആരാധകർ. എന്നാൽ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ആ ഗാനത്തിന്‍റെ വിഡിയോ യുട്യൂബിലൂടെ പുറത്തിറക്കി. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.