പുതിയ നിയമ' ത്തിന്‍റെ ട്രൈലർ

ഭാസ്കര്‍ ദ റാസ്കലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒരുമിക്കുന്ന ചിത്രമായ 'പുതിയ നിയമ' ത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. ഇടവേളക്ക് ശേഷം എ.കെ സാജനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. തസ്കരവീരന്‍, രാപ്പകല്‍, ഭാസ്കര്‍ ദ റാസ്കല്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് മമ്മൂട്ടിയും നയന്‍താരയും ഒരുമിച്ചഭിനയിച്ചത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് വിതരണം.

മിശ്ര വിവാഹിതരായ ലൂയിസ് പോത്തന്‍റെയും വാസുകിയുടെയും കഥയാണ് ചിത്രം പറയുന്നത്. അജു വര്‍ഗീസ്, രചന നാരായണന്‍കുട്ടി, ശ്രീലത നമ്പൂതിരി, ഷീലു, ജയരാജ് വാര്യര്‍, റോഷന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

വി.ജി. ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ പി. വേണുഗോപാലും ജിയോ എബ്രഹാമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ റോബി രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനു തോമസിന്‍റേതാണ് സംഗീതം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.