Posted On
date_range Updated On
date_range സ്ത്രീത്വത്തെ അപമാനിക്കല്‍: ‘കസബ’ സിനിമക്കെതിരെ കേസെടുത്തു
കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ ചിത്രമായ ‘കസബ’ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചേവായൂര്‍ സ്വദേശി കെ. സലീല്‍ നല്‍കിയ പരാതിയിലാണ് കസബ സി.ഐ പി. പ്രമോദ് കേസെടുത്തത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള 1983ലെ ചട്ടത്തിന്‍െറ അടിസ്ഥാനത്തിലാണ് കേസ്. മമ്മൂട്ടി നായകനായ ചിത്രത്തിന്‍െറ നിര്‍മാതാവിനും വിതരണക്കാരനും സിനിമ പ്രദര്‍ശിപ്പിച്ച ശ്രീ തിയറ്ററിനുമെതിരെയാണ് കേസ്. ആരോപണം ശരിയാണോ എന്ന് പരിശോധിക്കാനായി വനിതാ തഹസില്‍ദാര്‍ ചിത്രം കണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പൊലീസ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരന്നു. എന്നാല്‍, തഹസില്‍ദാറുടെ സേവനം ലഭ്യമാക്കാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് തന്നെ സിനിമ പരിശോധിച്ച് ആരോപണം ശരിയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഐ.പി.സി 292ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഛായാഗ്രഹണ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരാതിക്കാരന്‍ ജൂലൈ 23ന് ശ്രീ തിയറ്ററില്‍നിന്നാണ് ചിത്രം കണ്ടത്. കുട്ടികളോടും കുടുംബത്തോടുമൊപ്പം ഈ സിനിമ കാണാനാകില്ളെന്നും സ്ത്രീകളെക്കുറിച്ച് അശ്ളീലം നിറഞ്ഞ സംഭാഷണമാണുള്ളതെന്നും പരാതിയില്‍ പറയുന്നു. ചിത്രത്തിലെ മോശം പരാമര്‍ശങ്ങളെ തുടര്‍ന്ന് പലരും തിയറ്ററില്‍നിന്ന് ഇടക്ക് ഇറങ്ങിപ്പോയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.