അമല വരുന്നു മഞ്ജുവിനൊപ്പം

കേരളത്തിന്‍റെ 'സൂര്യപുത്രി' അമല മലയാള ചലച്ചിത്ര ലോകത്തിലേക്ക് തിരിച്ചു വരുന്നു. ആന്റണി സോണി സംവിധാനം ചെയ്യുന്ന 'കെയര്‍ ഓഫ് സൈറാബാനു' എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരോടൊപ്പമാണ് മുൻകാല നായിക തിരിച്ചു വരുന്നത്. ചിത്രത്തില്‍ ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയുടെ വേഷമാണ് അമലക്ക്.

ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിസ്മത്തിലെ നായകനും നടന്‍ അബിയുടെ മകനുമായ ഷെയ്ന്‍ നിഗമും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷാനിന്റെ തിരക്കഥയ്ക്ക് ബിബിന്‍ ചന്ദ്രനാണ് സംഭാഷണമൊരുക്കുന്നത്. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

എന്റെ സൂര്യപുത്രിക്കെന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ അമല പിന്നീട് ഉള്ളടക്കത്തിലെ അഭിനയത്തോടെ സിനിമ വിട്ടു. തെലുങ്കു സൂപ്പർ താരം നാഗാർജ്ജുനയെ വിവാഹം ചെയ്തതോടെയാണ് അമല സിനിമ വിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.