ആസിഫ് അലിയും അപർണ ബാലമുരളിയും; തൃശ്ശിവപേരൂർ ക്ലിപ്തം

ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമായ തൃശ്ശിവപേരൂർ ക്ലിപ്തത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ രതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി.എസ് റഫീഖ് ആണ് തിരക്കഥയൊരുക്കുന്നത്. അപർണ ബാലമുരളിയാണ് നായിക. ചെമ്പൻ വിനോദ്, ബാബുരാജ്, ടിനി ടോം, ഇർഷാദ്, ശ്രീജിത് രവി എന്നിവരാണ് മറ്റുതാരങ്ങൾ.

Full View

ആമേന്‍റെ നിർമാതാക്കളായ ഫരീദ് ഖാന്‍റെയും ഷലീല്‍ അസീസിന്‍റെയും  ഉടമസ്ഥതയിലുള്ള വൈറ്റ്സാൻഡ്സ് മീഡിയ ഹൗസ് ആണ് നിർമാണം.

ബിജിപാൽ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് സ്വരൂപ് ഫിലിപ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ്, പിഎസ് റഫീഖ് എന്നിവരുടേതാണ് വരികൾ. വസ്ത്രാലങ്കാരം: സമീറ സനീഷ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.