ചലച്ചിത്ര സംവിധായകൻ ശശിശങ്കർ അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ശശിശങ്കർ അന്തരിച്ചു. വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴിലും മലയാളത്തിലുമായി ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1993ൽ അദ്ദേഹം സംവിധാനം ചെയ്ത നാരായത്തിന് സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച സിനിമക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.  പുന്നാരം, മന്ത്രമോതിരം, ഗുരു ശിഷ്യൻ, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട് ലർ, സർക്കാർ ദാദ എന്നീ മലയാള ചിത്രങ്ങളും പേരഴഗൻ, പഗഡൈ പഗഡൈ എന്നീ തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.