Posted On
date_range Updated On
date_range മമ്മൂട്ടിയുടെ നായികയായി ആൻഡ്രിയ
തെന്നിന്ത്യൻ നായിക ആൻഡ്രിയ ജെറിമിയ മമ്മൂട്ടിയുടെ നായികയാവുന്നു. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന 'തോപ്പില്‍ ജോപ്പന്‍' എന്ന ചിത്രത്തിലാണ് നായികയായെത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. 'മധുരനാരങ്ങ' എന്ന ചിത്രത്തിന് ശേഷം നിഷാദ് കോയ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. കോട്ടയം, പാല, തൊടുപുഴ എന്നിവിടങ്ങളാണ് മറ്റുലൊക്കേഷനുകൾ.
നാട്ടിന്‍പുറത്തെ ഒരു ക്ലബുമായി ബന്ധപ്പെട്ട് കബഡി സ്‌നേഹിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഹരിശ്രീ അശോകൻ, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.