ആസിഫ് അലിയുടെ നിര്‍മ്മാണ കമ്പനിയായ ആദംസ് വേള്‍ഡ് ഓഫ് എന്‍റര്‍ടെയിന്‍റ്മെന്‍റ്സിന്‍െറ ആദ്യ സിനിമയായ കോഹിനൂരിലെ മറ്റൊരു ഗാനത്തിന്‍െറ വിഡിയോ കൂടി പുറത്തിറങ്ങി. ഡും ഡും എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് പാടിയിരിക്കുന്നത്. ഹരിനാരായണന്‍െറ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈണം പകര്‍ന്നിരിക്കുന്നത്.
ആസിഫ് അലിയാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അപര്‍ണ വിനോദാണ് നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് എന്നിവരും താരനിരയില്‍ അണിനിരക്കുന്നു. സെപ്റ്റംബര്‍ 24ന് കോഹിനൂര്‍ തിയേറ്ററുകളില്‍ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.